കോട്ടയം : അഖില ഭാരത ശ്രീമദ് ഭാഗവതസത്രം പ്രസിഡന്റും സത്രസമിതിയുടെ മുഖപത്രമായ 'സത്യം പരം ധീമഹി ' യുടെ രക്ഷാധികാരിയും കൊച്ചിയിലെ പ്രമുഖ വ്യവസായിയുമായിരുന്ന എം.കെ.കുട്ടപ്പമേനോന്റെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന സമിതിയംഗം എൻ.ഹരി അനുശോചിച്ചു. ഭാഗവത സത്രം ജനകീയമാക്കാനും സധാരണക്കാരന്റെ ആദ്ധ്യാത്മിക നിലവാരം ഉയർത്താനും പരിശ്രമിച്ച വ്യക്തിയായിരുന്നു കുട്ടപ്പമേനോനെന്ന് അനുശോചന കുറിപ്പിൽ അദ്ദേഹം പറഞ്ഞു.