waterflow

ഈരാറ്റുപേട്ട : കൂട്ടിക്കലിൽ ഉരുൾപൊട്ടലിനെ തുടർന്ന് പൂഞ്ഞാറിന്റെ മലയോര മേഖലയായ പെരിങ്ങുളം അടിവാരം, കോട്ടത്താവളം എന്നിവിടങ്ങളിൽ വെള്ളംകയറി. പെരിങ്ങുളം കുളത്തിനാൽ പാലം കരകവിഞ്ഞൊഴുകി. തുടർന്ന് പെരിങ്ങുളം ടൗൺ, അടിവാരം മൊഴയന്മാവ് എന്നിവിടങ്ങളിൽ മെയിൻ റോഡിൽ വെള്ളം കയറി വാഹന ഗതാഗതം സ്തംഭിച്ചു.
കോട്ടത്താവളം, കുരിശുമല, മുരുകൻ മല എന്നിവിടങ്ങളിലെ ശക്തമായ മഴവെള്ളപ്പാച്ചിലിനെ തുടർന്ന് വഴിക്കടവിലെ ചെക്ക്ഡാം നിറഞ്ഞ് ഒഴുകി. മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു.