ചങ്ങനാശേരി: ലൈഫ് പദ്ധതിയിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ സർക്കാർ പറഞ്ഞിരിക്കുന്ന സമയപരിധി കൊവിഡിന്റെ പശ്ചാത്തലത്തിൽ ദീർഘിപ്പിക്കണമെന്ന് ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസുകളിൽ മതിയായ സ്റ്റാഫുകൾ ഇല്ലാത്തതിനാൽ സർട്ടിഫിക്കറ്റുകൾക്കായി എത്തുന്നവർ ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. മുൻപ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കണമെന്ന് വന്നതിനാൽ സാധാരണക്കാർ വളരെ ആശങ്കയിലാണെന്ന് ചങ്ങനാശേരിയിൽ ചേർന്ന ബി.ഡി.ജെ.എസ് യോഗം വിലയിരുത്തി. യോഗത്തിൽ പ്രസിഡന്റ് പി കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന വൈസ് പ്രസിഡന്റുമാരായ പി.എം ചന്ദ്രൻ ,ബിജു മങ്ങാട്ടുമഠം,ജില്ലാ കമ്മറ്റിയംഗം ബിനു പുത്തേട്ട്, ആർ.ജി റെജിമോൻ, കെ.ശിവാനന്ദൻ, സുബാഷ് ളായിക്കാട്, പി.ആർ സുരേഷ് എന്നിവർ പങ്കെടുത്തു.