അടിമാലി: പണിക്കൻകുടി പെൻമുടി ബീനാമോൾ റോഡിൽ കൊന്നത്തടി യു.പി.സ്‌കൂളിന് സമീപം റോഡ് ഇടിഞ്ഞ് താഴ്ന്നു. 4 ദിവസം മുൻപ് ആണ് ഇവിടെ റോഡ് ഇടിഞ്ഞ് താഴാൻ തുടങ്ങിയത്.ഇന്നലെ രാത്രിയിൽ നാലടി ആഴത്തിലും 10 അടി നീളത്തിൽ ആണ് റോഡ് ഇടിഞ്ഞ് താഴ്ന്നത്. 2 വർഷം മുൻപ് ഉണ്ടായിരുന്ന പ്രളയത്തിൽ റോഡ് തകർന്നിരുന്നു.