അടിമാലി:ആനച്ചാലിൽ കനത്ത മഴയിലും കാറ്റിലും മണ്ണിടിഞ്ഞ് വീടുകൾ അപകടത്തിലായി.
ആനച്ചാൽ തട്ടാത്തിമുക്ക് കിഴക്കേവീട്ടിൽ രാധാകൃഷ്ണന്റെ വീടിന്റെ മുന്നിലെ കട്ടിംഗ് ഇടിഞ്ഞ് വീടിന്റെ ഭിത്തിയും തറയും വിള്ളൽ പറ്റി അപകടത്തിലായത്.പ്ലസ് ടൂവിലും പത്തിലും പഠിക്കുന്ന രണ്ടു പെൺമക്കളും ഭാര്യ സെൽവിയും ഉൾപ്പടെയുള്ള നാലംഗകുടുംബം ഇതോടെ വാസസ്ഥലം ഇല്ലാതെ കഷ്ടത്തിലായി നാലു സെന്റു സ്ഥലം മാത്രം സ്വന്തമായുള്ള കൂലിപ്പണിക്കാരനായ രാധാകൃഷ്ണന് ആകെയുണ്ടായിരുന്ന വീടാണ് ഇപ്പോൾ വാസയോഗ്യമല്ലാത്തവിധം തകർന്നത്.വെള്ളത്തൂവൽ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.തൊട്ടടുത്ത ന്യൂ ഇൻഡ്യ ചർച്ചിലെ ആളുകൾ അവരുടെ പ്രയർ ഹാളിലേക്ക് കൂട്ടി ക്കൊണ്ടു പോയി അഭയം നൽകുകയായിരുന്നു. മണ്ണിടിച്ചിൽ തൊട്ടടുത്ത കൊല്ലംപറമ്പിൽ ശകുന്തളയുടെ വീടും ഭിത്തിയും തറയും വിള്ളൽ പറ്റി നിലം പൊത്താറായ നിലയിലാണ്.