പൊൻകുന്നം : മണിമലയാറ്റിൽ ചെറുവള്ളി കോസ്‌വേ വെള്ളത്തിനടിയിലായി. സമീപത്തെ റോഡിലും വെള്ളം കയറിയതോടെ ഗതാഗതം നിലച്ചു. പാലത്തിന് സമീപം കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ വൻതോതിൽ മാലിന്യം അടിഞ്ഞിരുന്നു. ഇവയുടെ തടസം കൂടിയായതോടെ വെള്ളം കൈവരിക്ക് മുകളിലേക്ക് ഉയർന്നു കയറുകയായിരുന്നു. മരക്കഷണങ്ങൾ ഇടിച്ച് പാലത്തിന്റെ കൈവരിക്ക് കേടുപാടുണ്ടായി. മുൻവർഷം പ്രളയത്തിൽ തകർന്ന കൈവരി അടുത്തിടെയാണ് പുന:സ്ഥാപിച്ചത്.