അടിമാലി: ഹൈറേഞ്ച് മേഖലയിൽ മനുഷ്യജീവനുകൾ കവരുന്ന മാസമായി ആഗസ്റ്റ് മാറുന്നു. ചീയപ്പാറ അടിമാലി, കൊരങ്ങാട്ടി, കുഞ്ചിത്തണ്ണി, വിമലാ സിറ്റി എസ് വളവ് ഇതിന്റെ പിന്നാലെ ഇന്നലെ ഉണ്ടായ പെട്ടിമുടി ദുരന്തവും.
2018ലെ പ്രളയ ദുരന്തത്തിൽ ഒരു വീട്ടിലെ 5 പേരുടെ ജീവൻ പൊലിഞ്ഞിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നു. അടിമാലി പുതിയ കുന്നേൽ ഹസ്സൻകുട്ടിയുടെ ഭാര്യ പാത്തുമ്മ (60), മകൻ മുജീബ്(35), മുജീബിന്റെ ഭാര്യ ഷെമീന (30) മക്കളായ ദിയാ ഫാത്തിമ (7) ,നിയ മുഹമ്മദ് (5) എന്നിവരുടെ ജീവനുകൾ ആണ് ഉരുൾ വിഴുങ്ങിയത്.
ഇതെദിവസം രാത്രി കനത്ത മഴയിൽ കൊരങ്ങാട്ടി കുറമ്പനക്കൽ മോഹനൻ, ഭാര്യ ശോഭ എന്നിവർ മരിച്ചു.2013 ഓഗസ്റ്റ് 5 ന് ചീയപ്പാറ മലയിടിഞ്ഞ് 3 പേർ മരിച്ചു. കമ്പിലൈൻ തോപ്പിൽ കുടി ജോഷി, ദേവികുളം താലൂക്ക് ഓഫീസിലെ താല്കാലിക ഡ്രൈവർ രാജൻ, പാലക്കാട് സ്വദേശി ജിതിൻ എന്നിവരുടെ ജീവനാണ് ചീയപ്പാറ ദുരന്തത്തിൽ ഹോമിക്കപ്പെട്ടത്.2017 ഓഗസ്റ്റ് 4 ന് കുഞ്ചിത്തണ്ണിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വരിക്കയിൽ പാപ്പച്ചൻ, ഭാര്യ ഏലിയാമ്മ എന്നിവരാണ് മരിച്ചത്.
2018 ഓഗസ്റ്റ് 16ന് വെള്ളത്തൂവൽ എസ് വളവിൽ ഉണ്ടായ ഉരുളിൽ 5 പേർ മരിച്ചു.തുറ വക്കൽ തങ്കച്ചൻ, ഭാര്യ ഡയ്‌സി എന്നിവരും പുളിക്ക കുടി മുഹമ്മദ്, ഭാര്യ അസ്മ, മകൻ മുഫ്‌സൽ എന്നിവരുടെ മൃതദേഹങ്ങൾ ഇപ്പോഴും കണ്ടെത്തിയിട്ടില്ല.