kobmercy

കുന്നുംഭാഗം: കുന്നുംഭാഗം ആരാധനാ മഠാംഗമായ സിസ്റ്റർ മേഴ്‌സി മണ്ണാറാത്ത് എസ്.എ.ബി.എസ്, പ്രൊവിൻഷ്യൽ കൗൺസിലർ (മോളിയമ്മ സെബാസ്റ്റ്യൻ-68, പൊൻകുന്നം) നിര്യാതയായി. തിരുവനന്തപുരം, പൊൻകുന്നം, വണ്ടൻമേട്, ഒറീസ, ഗോരഖ്പൂർ, നേപ്പാൾ, വെള്ളാരംകുന്ന്, ഇടക്കുന്നം, കോരൂത്തോട്, ഇളങ്ങുളം, കുന്നുംഭാഗം തുടങ്ങിയ മഠങ്ങളിലും കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ, കോരുത്തോട് സെന്റ് ജോർജ് പബ്ലിക് സ്‌കൂൾ, ഇടക്കുന്നം മേരിമാതാ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുന്നുംഭാഗം സെന്റ് ജോസഫ്‌സ് നഴ്‌സറി സ്‌കൂളിൽ ഹെഡ്മിസ്ട്രസായി സേവനം ചെയ്തുവരികയായിരുന്നു. പൊൻകുന്നം ഇടവക മണ്ണാറാത്ത് പരേതരായ സെബാസ്റ്റ്യൻ-റോസമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: വത്സമ്മ തോമസ് (കോട്ടയം), അഡ്വ. ബോബൻ മണ്ണാറാത്ത് (പൊൻകുന്നം). സംസ്‌കാരം ഇന്ന് 3.30ന് പൊൻകുന്നം തിരുക്കുടുംബ ദൈവാലയ സെമിത്തേരിയിൽ.