കോട്ടയം: കാലവർഷം ശക്തി പ്രാപിക്കുന്നതിന്റെ തുടക്കത്തിൽ തന്നെ സ്ഥിരം ദുരിതാശ്വാസ ക്യാമ്പാകുന്ന പെരുമ്പായിക്കാട് ശ്രീനാരായണ എൽപി സ്‌കൂളിൽ ഇ ടോയ്‌ലറ്റ് സംവിധാനമൊരുക്കുമെന്ന അധികൃതരുടെ വാക്ക് പാഴ് വാക്കാകുന്നു. ഈ വർഷവും ക്യാമ്പ് തുറന്നിട്ടും ഇ ടോയ്‌ലറ്റ് ആയില്ല. സ്‌കൂളിലെ ടോയ്‌ലറ്റാണ് ക്യാമ്പ് അംഗങ്ങൾ ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം സ്‌കൂളിലെ ടാങ്ക് നിറഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ല.മുമ്പ് ഇ ടോയ്‌ലറ്റ് വെച്ചിട്ടും ക്ലീനിംഗ് സ്‌കൂൾ മാനേജ്‌മെന്റിന്റെ ചുമതലയിലായി. കൊവിഡ് പടരുന്ന സാഹചര്യത്തിൽ ഇ ടോയ്‌ലറ്റ് അടിയന്തിരമായി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.