പാലാ: നഗരത്തിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയെങ്കിലും പാലാ നിവാസികളുടെ ആശങ്ക ഒഴിയുന്നില്ല.കനത്തമഴയിൽ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറിയിരുന്നു.ഇന്നലെ രാവിലെ നഗരത്തിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ഉച്ചയോടെ മഴ കനത്തത് വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്. മീനച്ചിലാർ കരകവിഞ്ഞതിനെ തുടർന്ന് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ ഉൾപ്പെടെ വെള്ളം കയറിയിരുന്നു. ഇന്നലെ നഗരത്തിൽ ബസുകളൊന്നും സർവ്വീസ് നടത്തിയില്ല.. ശുചീകരണ പ്രവർത്തനത്തിനായി ചില വ്യാപാരികൾ കടകൾ തുറന്നിരുന്നു. ജോസ് കെ.മാണി എം.പി.യും മാണി.സി കാപ്പൻ എം.എൽ.എയും നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ സന്ദർശിച്ചു. ആർ.ഡി.ഒ അനിൽകുമാർ, തഹസിൽദാർ ഇ.എം അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്കോഫീസ് ഏത് സ്ഥിതിയും നേരിടാൻ സഞ്ജമാണ്. ആരോഗ്യ പ്രവർത്തകരും, പൊലീസും പൂർണ്ണ സജ്ജരായി രംഗത്തുണ്ട്.