രണ്ട് വൈദികർക്കും രോഗം
കോട്ടയം : ജില്ലയിൽ 15 പേർക്ക് ഇന്നലെ കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. മൂന്നു പേർ വിദശത്തുനിന്ന് വന്നവരാണ്. 59 പേർ രോഗമുക്തരായി. നിലവിൽ 406 പേർ ചികിത്സയിലുണ്ട്.
രോഗം സ്ഥിരീകരിച്ചവർ
അതിരമ്പുഴയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി (45)
അതിരമ്പുഴ സ്വദേശി (29)
മീനടം സ്വദേശി (20)
ടി.വിപുരം സ്വദേശിയായ ഒന്നര വയസുള്ള ആൺകുട്ടി
കോട്ടയത്തെ വൈദികൻ (48)
പനച്ചിക്കാട്ടെ വൈദികൻ (57)
ഏറ്റുമാനൂർ സ്വദേശി (72)
ഏറ്റുമാനൂരിൽ ജോലിചെയ്യുന്ന പായിപ്പാട് സ്വദേശി (32)
ഏറ്റുമാനൂർ പുന്നത്തുറ സ്വദേശിനി (25)
ഏറ്റുമാനൂർ സ്വദേശി (56)
ചങ്ങനാശേരി ബോട്ട് ജെട്ടിയിലെ ഓട്ടോ ഡ്രൈവറായ വാഴപ്പള്ളി സ്വദേശി (49)
പാറത്തോട് സ്വദേശി (48)
സൗദിയിൽ നിന്ന് എത്തിയ വാഴപ്പള്ളി സ്വദേശി (56)
അമേരിക്കയിൽ നിന്ന് എത്തിയ തൃക്കൊടിത്താനം കോട്ടമുറി സ്വദേശി (30)
ദുബായിൽ നിന്ന് എത്തിയ തൃക്കൊടിത്താനം സ്വദേശി (55)