കൊടുങ്ങൂർ: കാലവർഷം ശക്തമായതോടെ വെള്ളപ്പൊക്ക ഭീതിയിൽ വാഴൂർ പഞ്ചായത്തിലെ കുളത്തൂർ കടുപ്പ് നിവാസികൾ. വാഴൂർ വലിയ തോട്ടിൽ ജലനിരപ്പ് ഉയർന്നതോടെ പത്തിൽ പരം കുടുംബങ്ങളാണ് ഭീതിയിൽ കഴിയുന്നത്.മഴ ശക്തി പ്രാപിച്ചതോടെ പ്രദേശം മണ്ണിടിച്ചിൽ ഭീതിയിലാണ്. അധികാരത്തിൽ ദിനേശ് തോമസിന്റെ വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു.ആളപായമില്ല. ഇവിടെ താമസിക്കുന്ന മൂന്ന് കുടുംബങ്ങൾ ഇതിനോടകം ബന്ധു വീടുകളിലേയ്ക്ക് താമസം മാറി.വാർഡ് മെമ്പർമാരായ വിപി. റെജി,ലൈസാമ്മ എന്നിവർ സ്ഥലം സന്ദർശിച്ചു.