കോട്ടയം: വൊക്കേഷണൽ ഹയർ സെക്കണ്ടറി ദേശീയ തലത്തിലെ നൈപുണി വികസന പദ്ധതിയിലേക്ക് പൂർണമായും മാറിയതോടെ വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് തിരക്കേറുന്നു. ഈ വർഷം പ്രവേശനം നേടുന്ന കുട്ടികൾക്ക് സംസ്ഥാന സർക്കാരിന്റെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ സർട്ടിഫിക്കറ്റും, ഒപ്പം ദേശീയ തലത്തിലെ നൈപുണി സർട്ടിഫിക്കറ്റും, ലഭിക്കുന്നത് കൂടാതെ മികച്ച തൊഴിൽ ഉപരിപഠന സാദ്ധ്യതകളും, അപ്രന്റീസ് പരിശീലനവും ലഭിക്കും . ഹയർ സെക്കൻഡറിയിൽ പഠനം പൂർത്തിയാക്കുന്ന കുട്ടിക്ക് ഒരു അക്കാദമിക സർട്ടിഫിക്കറ്റ് മാത്രം ലഭിക്കുമ്പോഴാണ് എൻ. എസ്. ക്യു. എഫ് പാഠ്യപദ്ധതിയിൽ പഠിച്ച വി.എച്ച്.എസ്.ഇ വിഭാഗം കുട്ടികൾക്ക് അതേ സർട്ടിഫിക്കറ്റിനൊപ്പം അധിക പ്രയോജനം ലഭിക്കുന്നത്. നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രയിംവർക്ക് കേരളത്തിലുടനീളം നടപ്പിലാക്കുന്നത് വഴി തൊഴിൽ പഠനരംഗം ഒരു വലിയ കുതിച്ച്ചാട്ടത്തിന് ഒരുങ്ങുകയാണ്. പഠനത്തോടൊപ്പം മികച്ച പ്രായോഗിക പരിശീലനവും ലഭിക്കുന്നു എന്നത് കോഴ്സിനെ ആകർഷകമാക്കുന്ന ഘടകമാണ്. .എൻ.എ.പി.എസ് സ്ക്കീം വഴിയുള്ള അപ്രന്റീസ് പരിശീലനത്തിന് 7000 രൂപ മുതൽ പ്രതിമാസ സ്റ്റെപ്പന്റ് ലഭിക്കും. കേരളത്തിൽ 389 സ്കൂളുകളിലായി 46 കോഴ്സുകളിലേക്കാണ് ഈ വർഷം പ്രവേശനം നടക്കുന്നത്. ജില്ലയിലെ 31 സ്കൂളിലായി 75 ബാച്ചുകളിൽ 2250 സീറ്റുകളാണുള്ളത്. അഗ്രിക്കൾച്ചർ, ഇലക്ട്രോണിക്സ് ആന്റ് ഹാർഡ്വെയർ, മീഡിയ ആന്റ് എന്റർടൈൻമെന്റ്, ഐ.റ്റി. അധിഷ്ഠിത സേവനങ്ങൾ, പവർ സെക്ടർ, ആട്ടോമോട്ടീവ്, കൺസ്ട്രക്ഷൻ, ടെക്സ്റ്റൽ സ് ആന്റ് ഹാൻഡ് ലും, അപ്പാരൽ, ടെലികോം, പ്ലമ്പിങ്ങ്, ഹെൽത്ത് കെയർ, ബ്യൂട്ടി ആന്റ് വെൽ നെസ്, ഫുഡ്‌ ഇൻഡസ്ട്രി, ബാങ്കിംഗ് ഫിനാൽഷ്യൽ സർവ്വീസസ് ആന്റ് ഇൻഷ്വറൻസ്, ഓഫീസ് അഡ്മിനി സ്ട്രേഷൻ ആന്റ് ഫെസിലിറ്റി മാനേജ്മെന്റ് എന്നിങ്ങനെ വിവിധ പഠന മേഖലകളിൽ ഉൾപ്പെട്ടതാണ് പുതിയ വി.എച്ച്.എസ്.ഇ. കോഴ്സുകൾ. അപേക്ഷകൾ ആഗസ്റ്റ് 14 ന് മുൻപ് www.vhscap.kerala.gov.in എന്ന സൈറ്റിൽ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് , ജില്ലാ കരിയർ മാസ്റ്റർ (8086222752), ഏകജാലക കോർഡിനേറ്റർ (9495010718)