അടിമാലി:കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കമ്പൻപാറ ഓടക്ക സിറ്റി ഭാഗത്ത് ഇടവപ്പറമ്പിൽ സണ്ണി തോമസിന്റെ കൃഷിയിടത്തിലേയ്ക്ക് വൻപാറ കഷണം ഉരുണ്ട് വീണു വൻ ശബ്ദത്തോടുകൂടിയാണ് പാറ താഴേയ്ക്ക് പതിച്ചത്.ഒച്ച കേട്ട് നാട്ടുകാർ നോക്കിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല. ശനിയാഴ്ച രാവിലെ പ്രദേശത്തുള്ളവർ അന്വേഷിച്ചപ്പോഴാണ് വൻ പാറക്കഷണം ഉരുണ്ട് വന്ന് കൃഷിയിടത്തിൽ തങ്ങി നില്ക്കുന്നത് കണ്ടെത്തിയത്.
.