കുറവിലങ്ങാട് : വെമ്പള്ളിോവയലാ റോഡിലുള്ള കല്ലാലി പാലം കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തകർന്നു. വാഹനഗതാഗതം പൂർണമായും നിരോധിച്ചു. കടപ്ലാമറ്റം, കാണക്കാരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. വയലാ പ്രദേശത്ത് ഉള്ളവർക്ക് എം.സി റോഡിലെത്താനുള്ള പ്രധാന മാർഗമായിരുന്നു.വെള്ളിയാഴ്ച വൈകിട്ട് പാലത്തിന്റെ ഇരുവശത്തുനിന്നും കല്ലും മണ്ണും ഒലിച്ചുപോയിരുന്നു. അതേസമയം പാലം പുതുക്കി നിർമ്മിക്കാൻ നടപടി ആരംഭിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. പാലം തകർന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെയും, ബ്രിഡ്ജസ് വിഭാഗം ചീഫ് എൻജിനീയറുടെയും ശ്രദ്ധയിൽപെടുത്തി. നാളെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും എം.എൽ.എ അറിയിച്ചു.