പൊൻകുന്നം: കനത്തമഴയിലും മലവെള്ളപ്പാച്ചിലിലും പഴയിടം കോസ് വേയുടെ കൈവരികളും അപ്രോച്ച് റോഡും തകർന്നു.കഴിഞ്ഞ ദിവസത്തെ തോരാമഴയിൽ പാലം മുങ്ങിപോയിരുന്നു. പാലത്തിന്റെ തൂണിൽ തട്ടി നിന്ന വലിയ തടികളും മാലിന്യങ്ങളും മണ്ണുമാന്തി ഉപയോഗിച്ച് നീക്കം ചെയ്തു. തകർന്ന റോഡ് കല്ലും മണ്ണും നിറച്ച് താല്ക്കാലികമായി സഞ്ചാരയോഗ്യമാക്കി.പൊൻകുന്നം പ്ലാച്ചേരി റോഡ് നവീകരണം നടക്കുന്നതിനാൽ പൊൻകുന്നം കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽനിന്നുള്ള വാഹനങ്ങൾ കോസ് വേയിലൂടെ തീരദേശറോഡിലെത്തിയാണ് മണിമലക്ക് പോകുന്നത്.