ചങ്ങനാശേരി: ബോട്ടുജെട്ടിയിലേക്കുള്ള ജലഗതാഗതത്തിന് തടസമായി നിൽക്കുന്ന പോള അടിയന്തിരമായി നീക്കംചെയ്യണമെന്ന് താലൂക്ക് റസിഡന്റ്‌സ് അസോസിയേഷൻ അപ്പക്‌സ് കൗൺസിൽ ആവശ്യപ്പെട്ടു. ബോട്ടുജെട്ടിയിൽ നടന്ന പ്രതിഷേധ യോഗം പ്രസിഡന്റ് സി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് അതിരൂപതാ വൈസ് പ്രസിഡന്റ് സൈബി അക്കര, പിതൃവേദി അതിരൂപതാ പ്രസിഡന്റ് ലാലി ഇളപ്പുങ്കൽ, കർഷകകോൺഗ്രസ് സെക്രട്ടറി ജിജി പേരകശ്ശേരി, താലൂക്ക് റസിഡന്റ്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് വിജി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.