കോട്ടയം: കൊവിഡ് ബാധിച്ച കുടുംബങ്ങൾക്ക് കൈത്താങ്ങുമായി അഗ്നിരക്ഷാ സേന. മുംബയിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ചെറുവാണ്ടൂർ പാറേക്കടവ് കണ്ടംചിറ ഭാഗത്തെ ഒരു കുടുംബത്തിലെ നാലു പേരെയാണ് അഗ്നിരക്ഷാ സേന രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. ശനിയാഴ‌്ചയാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ആരോഗ്യ പ്രവർത്തകർ ബന്ധപ്പെട്ടപ്പോഴാണ് വീട്ടിൽ വെള്ളം കയറിയെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അഗ്നിരക്ഷാ സേനയുടെ ഡിങ്കിയിൽ കുടുംബത്തെ ആശുപത്രിയിലേയ്‌ക്കു മാറ്റി.
നട്ടാശേരി പ്രദേശത്തെ ഒരു കുടുംബത്തിലെ നാല് പേരെയും അവരുടെ സമ്പർക്കപ്പട്ടികയിലുള്ള നാല് പേരെയും സമാന രീതിയിൽ എൻ.ഡി.ആർ.എഫിന്റെ സംഘം മുട്ടമ്പലത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെന്ററിലേക്ക് മാറ്റി. പാറമ്പുഴ പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. റെക്സൺ പോൾ, ജെ.എച്ച്.ഐ.പ്രീതാ ചാക്കോ എന്നിവർ നേതൃത്വം നൽകി