മൂന്നാർ:പെട്ടിമുടി ദുരന്ത സ്ഥലത്ത് എല്ലാറ്റിനം നേതൃത്വം നൽകി കൊണ്ട് എം. പി യും എം. എൽ. എയും. ഡീൻ കുര്യാക്കോസും.ദേവികുളം എം. പൽ. എ എസ്.രാജേന്ദ്രനുമാണ് മൂന്നു ദിവസമായി ദുരന്ത സ്ഥലത്ത് തങ്ങി എല്ലാ പ്രവർത്തനങ്ങളുടെയും ഏകോപനം നടത്തുന്നത്. . ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെയാണ് ഇരുവരുടെയും പ്രവർത്തനം.ദുരന്ത വിവരം അറിഞ്ഞ് ആദ്യം എം.എൽ.എ എത്തി തൊട്ടുപുറകെ എം.പി.യും എത്തി. എന്ത് സാഹചര്യം ഉണ്ടായാലും കാണാതായവരുടെ മുഴുവൻ മൃതദേഹങ്ങളും കണ്ടെടുക്കുന്നവരെ തിരച്ചിൽ നടത്തും എന്ന ഉറച്ച തീരുമാനത്തിലാണ് ഇരുവരും.ഓരോ മൃതദേഹങ്ങളും കണ്ടെത്തുമ്പോൾ തന്നെ ഇവർ ഓടിയെത്തും. തുടർന്ന് അവരെ തിരച്ചിറയുകയും തുടർ നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശവും ഇവർ നൽകും.ഡീൻ കുര്യാക്കോസ് എം.പി മൂന്നാറിൽ ക്യാപ് ചെയ്താണ് തിരച്ചിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ദുരന്തനിവാരണ സേന, പോലീസ്, ഫയർഫോഴ്‌സ്, വനംവകുപ്പ്, ജില്ലാ ഭരണകൂടം ഇവരുമായി നിരന്തര സമ്പർക്കത്തിലാണ് ഇരുവരും