മൂന്നാർ:പെരുമഴയിലും പെട്ടിമുടിയിൽനിന്നും മാറിനിൽക്കാതെ ഇവിടെ ഒരാൾ. തന്റെ മൂത്തമകന്റെ 'വരവും'കാത്താണ് കുടയും ചൂടി ആ പിതാവ് നിൽക്കുന്നത്. മറയൂർ കേരളബാങ്കിലെ കാഷ്യറായ ഷൺമുഖനാഥന് നഷ്ടമായത് രണ്ട് ആൺമക്കളെയാണ്. മക്കളായ ദിനേഷ് കുമാർ (22) നിതീഷ് കുമാർ (18) എന്നിവരാണ് ദുരന്തത്തിന് ഇരയായത്. ഇളയ മകൻ നിതീഷ് കുമാറിന്റെ മൃതദേഹം ആദ്യ ദിവസം ലഭിച്ചിരുന്നു.ഷൺമുഖന്റെ ബന്ധുക്കളെല്ലാവരും പെട്ടി മുടിയിൽ ആയിരുന്നു. ബന്ധുക്കളിൽ ഒരാളുടെ ജന്മദിനം ആഘോഷിക്കുന്നതിനായി മക്കൾ ഇരുവരും ഇവിടെയെത്തിയത്. . ബന്ധുക്കൾ എല്ലാവരും ഒത്തുകൂടിയ ആരാത്രിയിലാണ് ഒരു കുടുംബത്തിലെ 31 പേരുടെ ജീവനെടുത്തത്. മുത്തമകൻ ദിനേഷ് കുമാർ പൊള്ളാച്ചിയിൽ എഞ്ചിനിയറിംഗ് കോളേജിൽ കമ്പ്യൂാർ എഞ്ചിനിയറിംഗ് കഴിഞ്ഞ് എത്തിയതെയുള്ളൂ. ഇളയ മകൻ നിതീഷ് കുമാർ പാല സെന്റ് ജോസഫ് എഞ്ചിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനിയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥി. ഇവരെക്കൂടാതെ ഒരു പെൺകുട്ടിയാണ് ഷൺമുഖനാഥനുള്ളത്.തന്റെ ബാങ്കിലെ സഹപ്രവർത്തകരോടൊപ്പം മകന്റെയും ഉറ്റവരുടെയും മൃതദേഹമെങ്കിലും ഒരു നോക്കു കാണാനായി തിരച്ചലിന്റെ മൂന്നാം ദിവസവും നിറമിഴികളുമായി കാത്തിരിക്കുകയാണ് ഈ പിതാവ്.