ചങ്ങനാശേരി: താലൂക്കിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ ദ്രുത കർമ്മ സേനയും, ഹെൽപ്പ് ഡെസ്‌കും രൂപീകരിച്ചു. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ നിർദേശത്തെ തുടർന്നാണ് ദ്രുത കർമ്മ സേനയ്ക്ക് രൂപം നൽകിയത്. മധുമൂല യൂണിയൻ മന്ദിര ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കൗൺസിൽ അംഗങ്ങളുടെയും, പഞ്ചായത്ത് കമ്മറ്റി, യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം, സൈബർ സേന, വൈദിക സമിതി തുടങ്ങിയ പോഷക സംഘടനാ ഭാരവാഹികളുടെയും സംയുക്താഭിമുഖ്യത്തലാണ് സന്നദ്ധസേന രൂപീകരിച്ചത്. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി എം ചന്ദ്രൻ നന്ദിയും പറഞ്ഞു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് ഇന്ന് മുതൽ യൂണിയൻ ഓഫീസിൽ പ്രവർത്തനമാരംഭിക്കും. ഫോൺ: ഓഫീസ് 04812420915 ഹെൽപ്പ് ഡെസ്‌ക്: 8592016000,9846101315, 9947103728, 9447356106, 9446259553, 8848461843, 9446473343.