പാലാ:പ്രളയജലം പിൻവലിഞ്ഞപ്പോൾ പാലാ നഗരത്തിൽ മാലിന്യക്കൂമ്പാരം. മീനച്ചിലാറ്രിലെ ജലനിരപ്പ് താഴ്ന്നതോടെ ഇന്നലെയാണ് പാലാ നഗരത്തിൽ നിന്നും പൂർണമായും വെള്ളമിറങ്ങിയത്. നഗരത്തിൽ പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടിയിട്ടുണ്ട്. ജലനിരപ്പുയർന്നപ്പോൾ പലരും മാലിന്യം വെള്ളത്തിൽ ഉപേക്ഷിച്ച സാഹചര്യവുമുണ്ടായി. നിലവിലെ സാഹചര്യം പ്രദേശത്ത് രോഗസാധ്യതയും വർദ്ധിപ്പിക്കുന്നു.