light

ചങ്ങനാശേരി :ചങ്ങനാശേരി ബോട്ടു ജെട്ടിയിൽ കിടങ്ങറയിലേക്കും തിരിച്ചും രണ്ട് ബോട്ടുകളിലായി 28 സർവീസുകൾ നടത്തി. കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലേയും ചങ്ങനാശേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഇത് ഉപകാരപ്രദമായി. കഴിഞ്ഞ അഞ്ച് ദിവസമായി ചങ്ങനാശേരിയിൽ നിന്ന് എ.സി റോഡ് വഴി ആലപ്പുഴയിലേക്കോ തിരിച്ചോ ഇരുചക്ര വാഹനമടക്കമുള്ള വാഹനങ്ങളുടെ യാത്ര വെള്ളപൊക്കത്തെ തുടർന്ന് പൂർണമായും തടസ്സപ്പെട്ടുന്ന സ്ഥിതിയാണ്. ഇതോടൊപ്പം ചങ്ങനാശേരി ആലപ്പുഴ ജലഗതാഗത പാതയിൽ കെ.സി പാലം ബോട്ട് സർവീസിന് തടസമായതിനാൽ രണ്ട് മാസമായി സർവീസുകൾ കിടങ്ങറയിൽ അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.