കോട്ടയം: ചെറുവള്ളി എസ്‌റേറ്റ് ഭൂമി ഏറ്റെടുത്ത് മുഴുവൻ ഭൂരഹിതർക്കും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഭൂ അവകാശ സംരക്ഷണ സമിതി നിൽപ്പു സമരം നടത്തി. സമരം അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് (ഏ.കെ.സി.എച്ച്. എം. എസ് ) പി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സമിതി അംഗം എൻ.ഹരി, ഭൂ അവകാശ സംരക്ഷണ സമിതി ഭാരവാഹികളായ രാജേഷ് നട്ടാശേരി, പി.സി.ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന നിൽപ്പു സമരത്തിനു ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന കൺവീനർ എസ്.രാമനുണ്ണി, ജില്ലാ കൺവീനർ ജി.സജീവ്കുമാർ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണൻ, ഭൂ അവകാശ സംരക്ഷണ സമിതി ഭാരവാഹികളായ വി.ആർ.രതീഷ്, പി.എസ്.സജു, ജി.ശ്രീകുമാർ, വി.സി.അജികുമാർ, രാജേഷ് നട്ടാശേരി എന്നിവർ നേതൃത്വം നൽകി.