തലനാട്: അടുക്കം ഗവ.സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് മാണി.സി കാപ്പൻ എം.എൽ.എ സന്ദർശിച്ചു. ക്യാമ്പിലെ സൗകര്യങ്ങൾ വിലയിരുത്തി. ഉദ്യോഗസ്ഥർക്കു ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. തലനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ബാബു, വൈസ് പ്രസിഡന്റ് ആശാ റിജു, താഹ തലനാട്, ഡേവിഡ് ജോസഫ്, ജോഷി പുതുമന, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, വിനോജ്, ഷാജി കുന്നേൽ, രാമകൃഷ്ണൻ എന്നിവരും മാണി സി കാപ്പന് ഒപ്പമുണ്ടായിരുന്നു.