കോട്ടയം : രൂക്ഷമായ മഴക്കെടുതിമൂലം കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ വ്യാപകമായ കൃഷിനാശം ഉണ്ടായ സാഹചര്യത്തിൽ കർഷകർക്ക് അടിയന്തിരസഹായം നൽകാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. തകർന്ന ബണ്ടുകൾ പുനർനിർമ്മിക്കാനുള്ള സഹായവും, കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള ധനസഹായവും അടിയന്തിരമായി പ്രഖ്യാപിക്കണം. സൗജന്യമായി വിത്തുകൾ വിതരണം ചെയ്യണം.കോടികളുടെ കൃഷിനാശമുണ്ടായ സാഹചര്യത്തിൽ കൃഷിവിളകൾക്കുള്ള ഇൻഷ്വറൻസ് പദ്ധതിയും, കാർഷിക വായ്പകളുടെ മൊറൊട്ടോറിയം കാലാവധി നീട്ടുന്നതും, വായ്പ എഴുതിതള്ളുന്നത് ഉൾപ്പടെയുള്ള സാദ്ധ്യതകൾ അടിയന്തിരമായി നടപ്പിലാക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.