മണിമല: കനത്ത മഴയിലും മഴവെള്ളപാച്ചിലിലും അപ്രോച്ച് റോഡും കൈവരികളും തകർന്ന 50 വർഷത്തിലേറെ പഴക്കമുള്ള പഴയിടം പാലം പുനർനിർമ്മിക്കണമെന്ന് ബി.ഡി.ജെ.എസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി അവശ്യപ്പെട്ടു. മണിമല പഞ്ചായത്ത് പ്രസിഡന്റ് മധു ഇടത്തറ അദ്ധ്യക്ഷത വഹിച്ചു. കാത്തിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് മനു പളളിക്കത്തോട് യോഗം ഉദ്ഘാടനം ചെയ്യ്തു .നിയോജകമണ്ഡലം ഭാരവാഹികളായ എം.വി ശ്രീകാന്ത്, അനൂപ് കാത്തിരപ്പള്ളി,ജയകുമാർ വയലിൽ, അജി ചിറക്കടവ്,പി.എസ് ബാബു പഴയിടം,ഗീതമ്മ ബാബു,മഹിള സേന പ്രസിഡന്റ് പത്മിനി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.