പാലാ: വെട്ടുർ രാമൻനായരുടെ പതിനേഴാം ചരമവാർഷിക അനുസ്മരണം ഇന്ന് 10.30 മുതൽ പാലാസഹൃദയസമിതിയുടെ സഹൃദയം സുവർണം വാട്‌സ് ആപ്ഗ്രൂപ്പിൽ നടക്കും. രവിപാലാ അദ്ധ്യക്ഷത വഹിക്കും. ഡോ.ചേരാവള്ളി ശശി ഓൺലൈൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സാഹിത്യ നിരൂപകൻ പി.ജി.സോമനാഥൻനായർ,എ.എസ് കുഴികുളം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.