കിടങ്ങൂർ:സഹകരണഅംഗ സമാശ്വാസനിധിയിൽ നിന്ന് ധനസഹായത്തിന് കിടങ്ങൂർ സഹകരണ ബാങ്ക് അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം
രൂപയിൽ കവിയാത്ത അർബുദ രോഗികൾ,ഡയാലിസിസിന് വിധേയരാവുന്നവർ,പരാലിസിസി ബാധിച്ച് കിടപ്പിലായവർ,ഗുരുതര ഹൃദയ.ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, കരൾരോഗികൾ,വാഹനാപകടങ്ങളിലും മറ്റ് അപകടങ്ങളിലുംപെട്ട് കിടപ്പിലായവർ, അംഗവൈകല്യം സംഭവിച്ചവർ,അപകടത്തിൽപ്പെട്ട് മരണപ്പെട്ട അംഗങ്ങളുടെ ആശ്രിതർ, മാതാപിതാക്കൾ എടുത്ത വായ്പയ്ക്ക് ബാധ്യതപ്പെട്ട കുട്ടികൾ,പ്രകൃതി ദുരന്തങ്ങളിൽ വീടും അനുബന്ധ സ്വത്തുവകകളും നഷ്ടപ്പെട്ടവർ എന്നിവർക്ക് അപേക്ഷിക്കാം.അനുവദിക്കുന്ന പരമാവധി ധനസഹായം 50,000 രൂപയാണ്. അർഹതപ്പെട്ടവർ നിശ്ചിത ഫോറത്തിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ബാങ്കിന്റെ ശാഖകളിൽ ഈ മാസം 12 ന് മുൻപ് അപേക്ഷ സമർപ്പിക്കണമെന്ന് ബാങ്ക് പ്രസിഡന്റ് ജി. വിശ്വനാഥൻനായർ അറിയിച്ചു.