pola

ചങ്ങനാശേരി: ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് കുട്ടനാട്ടിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ ഇന്നലെയും ചങ്ങനാശേരിയിൽ അഭയംതേടി. പലരും ചങ്ങനാശേരിയിലെ ബന്ധുവീടുകളിലേക്കാണ് മാറിത്തുടങ്ങിയത്. ചെറുവള്ളങ്ങളിലും, ബോട്ടിലും, ടോറസ് ലോറികളിലുമാണ് ആളുകളെത്തുന്നത്. രാമങ്കരി, കിടങ്ങറ, പുളിംങ്കുന്ന്, വെളിയനാട്, മുട്ടാർ, മങ്കൊമ്പ് എന്നിവടങ്ങളിൽ നിന്നുള്ളവരാണ് ഇവരിലധികവും. സർവീസ് ബോട്ടുകളിലും നിരവധി പേർ ചങ്ങനാശേരി ബോട്ടുജെട്ടിയിലെത്തി. പോള തിങ്ങിനിറഞ്ഞതിനാൽ ബോട്ട്‌ജെട്ടിയിൽ ചെറുവള്ളങ്ങളോ ബോട്ടോ അടുപ്പിക്കാൻ കഴിയാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇന്നലെ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഗതാഗത തടസമുണ്ടാവാത്ത രീതിയിൽ പോളനീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്.