പള്ളിക്കത്തോട്: പഞ്ചായത്തിന്റെ ടൗൺ ഷോപ്പിംഗ് കോംപ്ലക്‌സ് അനധികൃതമായി പൊളിച്ചത് വിജിലൻസ് അന്വേഷിക്കും. പഞ്ചായത്ത് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ബി.ജെ.പി അംഗങ്ങളുടെ ആവശ്യപ്രകാരമാണ് പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർത്തത്. കെട്ടിടം പൊളിച്ചു മാറ്റിയ വ്യക്തിയ്ക്കു വേതനം നൽകാനുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് കമ്മിറ്റിയിൽ ബി.ജെ.പി അംഗങ്ങൾ വിഷയം അവതരിപ്പിച്ചത്. തുടർന്നു, പഞ്ചായത്ത് കമ്മിറ്റി ഏക കണ്ഠമായി വിജിലൻസ് അന്വേഷണത്തിനു ശുപാർശ ചെയ്യുകയായിരുന്നു. വിജിലൻസ് അന്വേഷണം പഞ്ചായത്ത് ഏകകണ്ഠമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ബി.ജെ.പി ഉയർത്തിക്കൊണ്ടു വന്ന വിഷയം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബി.ജെ.പി പഞ്ചായത്ത് അദ്ധ്യക്ഷൻ സതീഷ് ചന്ദ്രൻ പറഞ്ഞു.