collecter

ചങ്ങനാശേരി :ചങ്ങനാശേരിയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തദ്ദേശഭരണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. 176 കുടുംബങ്ങളിൽ നിന്നായി 563 പേർ ഈ ക്യാമ്പുകളിലുണ്ട്. ഇതിൽ പുരുഷൻമാർ 211 , സ്ത്രീകൾ 251, കുട്ടികൾ 101, 60 വയസ്സിനു മുകളിലുള്ളവർ 74, ഗർഭിണികൾ 3 എന്നിങ്ങനെയാണ് .

കിടങ്ങറയിൽ നിന്ന് ചങ്ങനാശേരി ബോട്ട് ജെട്ടിയിലേക്ക് രണ്ട് ബോട്ടുകളിലായി 24 സർവീസുകൾ നടത്തി. രാവിലെ 6.15 ന് ആരംഭിച്ച സർവീസ് വൈകിട്ട് 7.30 ഓടെ അവസാനിപ്പിച്ചു. ഗവ. യു.പി സ്കൂൾ പൂവം, ഗവ. പി സ്കൂൾ ചീരംഞ്ചിറ, ഗവ. എച്ച് എസ് എസ് കുറിച്ചി, സെൻ്റ് മേരീസ് എൽ പി എസ് കുറിച്ചി , ഗവ. എൽ പി എസ് തൃക്കോതമംഗലം, ഗവ. എൽ പി എസ് കുറിച്ചി, ഗവ. എൽ പി എസ് പെരുന്ന, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചങ്ങനാശേരി, സെൻ്റ് ജോസഫ് എൽ പി എസ് ളായിക്കാട്, എൻ എസ് എസ് യു പി എസ് പുഴവാത്, ഗവ. എൽ പി എസ് പുഴവാത്, ഗവ. എൽ പി എസ് പൂവം, ഗവ. എൽ പി എസ് ചീരംഞ്ചിറ, വി .ബി. യു.പി എസ് തൃക്കൊടിത്താനം, വി.എച്ച്.എസ്.എസ് വാഴപ്പള്ളി , വിവേകാനന്ദ എൽ. പി എസ് പറാൽ, സെൻ്റ് മേരീസ് യു.പി എസ് തുരുത്തി , സെൻ്റ് ജയിംസ് എൽ.പി. എസ് പണ്ടകശാല, മുൻസിപ്പൽ ടൗൺ ഹാൾ ചങ്ങനാശേരി എനിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചിരിക്കുന്നത്. ക്യാമ്പ് അംഗങ്ങൾക്ക് ആവശ്യമുള്ള അരിയും മറ്റ് പലവ്യഞ്ജനങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളാണ് നൽകുന്നത്. ജില്ലാ കളക്ടർ എം അഞ്ജന, ആർ.ഡി.ഒ ജോളി ജോസഫ്, തഹസിൽദാർ ജിനു പുന്നൂസ്, എൽ.ആർ തഹസിൽദാർ ഫ്രാൻസിസ് വി സാവിയോ തുടങ്ങിയവർ ക്യാമ്പുകൾ സന്ദർശിച്ചു.