dog
പെട്ടിമുടിയിൽ മണ്ണിനടിയിൽ പ്പെട്ട മൃതദേഹങ്ങൾ തിരച്ചലിൽ തന്റെ യജമാനനെ കാത്തിരിക്കുന്ന നായ.

അടിമാലി: പെട്ടിമുടി ദുരന്തത്തിൽ ബന്ധുക്കൾ ഉറ്റവരുടെ മൃതദേഹങ്ങൾ കിട്ടുന്നതു നോക്കി നിൽക്കുമ്പോൾ കഴിഞ്ഞ നാലു ദിവസമായി തന്റെ യജമാനൻമാരെ കാത്തിരിക്കുകയാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട നായ്ക്കൾ . രക്ഷപ്പെട്ട പല നായ്ക്കളും മണ്ണിനടിയിലായ ലയങ്ങളിരുന്ന സ്ഥലത്ത് കാത്തിരിക്കുന്ന കാഴ്ചയും കാണാം. പതിവില്ലാത്ത കാഴ്ച്ചകളും ആൾക്കാരെയും എല്ലാം കണ്ട് ഈ മിണ്ടാപ്രാണികൾ ആകെ പരവശരായി ദുരന്തമുഖത്തും പരിസരങ്ങളിലുമായി കറങ്ങി നടക്കുകയാണ്..അവന് ചോറു കൊടുത്ത ആരെങ്കിലും കാണും ആ മണ്ണിനടിയിൽ എന്ന പ്രതിക്ഷയോടെ തെടി നടക്കുയാണ് .
പാറക്കല്ലുകൾക്കും ചതുപ്പിനുമിടയിലൂടെ തലങ്ങും വിലങ്ങളും നടന്ന മണംപിടിച്ച് മുന്നോട്ടു നീങ്ങും. താമസസ്ഥലം മനസിലാക്കിയപോലെ ഇടയക്കൊന്നു നിൽക്കും. ചുറ്റും പരതും. ആരെയും കാണാതെ പിന്നെയും തെരച്ചിലിലിലേക്ക്.
രക്ഷാപ്രവർത്തകരുടെ തെരച്ചിൽ അവസാനിച്ചാലും ഈ നായകൾക്ക് വിശ്രമമില്ല. ആരെങ്കിലും നീട്ടുന്ന ഭക്ഷണത്തോടു പോലും ഇവയ്ക്ക് താൽപര്യമില്ല. മൂന്നാർ മേഖലയിലെ ലയങ്ങളിൽ എല്ലാവീട്ടിലും നായ്ക്കളെ വളർത്തുക പതിവാണ്. വീടിനോട് ചേർന്ന് തന്നെയാണ് ഇവയെ അവർ പരിപാലിക്കാറുള്ളത്. അതിനാൽ നായ്ക്കളുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. അങ്ങനെ അവർക്ക് ഉറ്റവരാണ് മണ്ണിന്നടിയിൽ, പിന്നെങ്ങനെ നായ്ക്കൾ അലയാതിരിക്കും.