biju

കോട്ടയം : കുമാരനല്ലൂർ മക്കാ മസ്‌ജിദിൽ മോഷണം നടത്തിയ കൊല്ലം സ്വദേശി മൊട്ട ബിജുവിനെ (52) ഗാന്ധിനഗർ പൊലീസ് പിടികൂടി. കുണ്ടറയിൽ നടത്തിയ മോഷണത്തിൽ ശിക്ഷിക്കപ്പെട്ട് 2019 -ലാണ് ഇയാൾ പുറത്തിറങ്ങിയത്. തുടർന്ന് വീണ്ടും വിവിധയിടങ്ങളിൽ മോഷണം നടത്തിയിരുന്നു. എല്ലാ ജില്ലകളിലും ഇയാളുടെ പേരിൽ മോഷണ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ആഗസ്റ്റ് ഒന്നിനാണ് ഇയാൾ കുമാരനല്ലൂർ മക്കാ മസ്ജിദിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് പണം കവർന്നത്. മോഷണത്തിെൻറ ദൃശ്യങ്ങൾ പള്ളിയിലെ സി.സി.ടിവി യിൽ പതിഞ്ഞിരുന്നു. ആറുമാസം മുമ്പും ഇവിടെ മോഷണം നടന്നിരുന്നു.