covid

കോട്ടയം: ജില്ലയിൽ 40 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 31 പേർക്കും സമ്പർക്കത്തിലൂടെയാണ് . മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന എട്ടു പേരും വിദേശത്തുനിന്ന് വന്ന ഒരാളും രോഗബാധിതരിൽ ഉൾപ്പെടുന്നു.സമ്പർക്കം മുഖേന രോഗം ബാധിച്ചവരിൽ ഏഴു പേർ കടുത്തുരുത്തി കെ.എസ്. പുരം സ്വദേശികളാണ്. കോട്ടയം താഴത്തങ്ങാടിയിൽ നാലു പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 748 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്.
53 പേർ രോഗമുക്തരായി. നിലവിൽ 476 പേർ ചികിത്സയിലുണ്ട്. ഇതു വരെ ആകെ 1693 പേർക്ക് രോഗം ബാധിച്ചു. 1214 പേർ രോഗമുക്തരായി.
വിദേശത്തുനിന്നു വന്ന 85 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്ന 164 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 135 പേരും ഉൾപ്പെടെ 384 പേർക്ക് പുതിയതായി ക്വാറന്റൈൻ നിർദേശിച്ചു. ജില്ലയിൽ ആകെ 9708 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

രോഗം സ്ഥിരീകരിച്ചവർ:
1.അകലക്കുന്നം കല്ലൂർകുളം സ്വദേശി (31), 2.ഏറ്റുമാനൂർ സ്വദേശിനി (56), 3.കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (42), 4.കടുത്തുരുത്തി കെഎസ് പുരം സ്വദേശി (70), 5.കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (17), 6.കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (67), 7.കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (18), 8.കടുത്തുരുത്തി കെഎസ് പുരം സ്വദേശിയായ ആൺകുട്ടി (2), 9.കടുത്തുരുത്തി കെഎസ് പുരം സ്വദേശി (25), 10.കൂരോപ്പട സ്വദേശി (17), 11.കൂരോപ്പട സ്വദേശി (46), 12.കോട്ടയം താഴത്തങ്ങാടി സ്വദേശിനി (47), 13.കോട്ടയം താഴത്തങ്ങാടി സ്വദേശി (65), 14.കോട്ടയം താഴത്തങ്ങാടി സ്വദേശി (35), 15.കോട്ടയം താഴത്തങ്ങാടി സ്വദേശിനി (19), 16.കോട്ടയം പുത്തനങ്ങാടി സ്വദേശി (75),
17.പെരുമ്പായിക്കാട് സ്വദേശിനി (41), 18.കുടവെച്ചൂർ സ്വദേശി (41), 19.കുറിച്ചി സ്വദേശിനി (48), 20. മാടപ്പള്ളി സ്വദേശി (52), 21.മീനടം സ്വദേശി (65), 22.പാമ്പാടി സ്വദേശിനി (45), 23.പാമ്പാടി സ്വദേശിനി (30), 24.പാമ്പാടി സ്വദേശിനി (40), 25.ഉദയനാപുരം നീരക്കാവ് സ്വദേശി (88), 26.ഉദയനാപുരം നീരക്കാവ് സ്വദേശി (48), 27.ഉദയനാപുരം നീരക്കാവ് സ്വദേശി (33), 28.വെച്ചൂർ സ്വദേശിനി (38),
29.വെച്ചൂർ സ്വദേശി (30), 30.വിജയപുരം സ്വദേശി (51), 31.വിജയപുരം സ്വദേശി (46),
32.മസ്‌കറ്റിൽനിന്ന് എത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശിയായ പെൺകുട്ടി (9),
33.ഇൻഡോറിൽനിന്ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കടുത്തുരുത്തി സ്വദേശി (30),
34.കോയമ്പത്തൂരിൽനിന്ന് എത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി (69), 35.തമിഴ്നാട്ടിൽനിന്ന് എത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി (40), 36.മംഗലാപുരത്തുനിന്ന് എത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മീനടം സ്വദേശി (38), 37. തമിഴ്നാട്ടിൽനിന്ന് എത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി (39), 38.മൈസൂരിൽനിന്ന് എത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി (28), 39. ബാംഗ്ലൂരിൽനിന്ന് എത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി (29), 40.മുംബയിൽനിന്ന് എത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശിനി (28).