road

തൊടുപുഴ : ചീനിക്കുഴി - പാറമട റോഡിൽ മണ്ണിടിഞ്ഞ് റോഡ് അപകടാവസ്ഥയിലായതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഇന്ന് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങൾ പള്ളിത്താഴം ബൗണ്ടറി റോഡിലൂടെ പോകണമെന്ന് പി.ഡബ്ളു.ഡി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.