ചങ്ങനാശേരി: ജില്ലാ ശിശുസംരക്ഷണ സമിതി നടത്തുന്ന ഹോം സ്റ്റഡിയുടെ ഭാഗമായി വിവിധ ഓർഫനേജുകളിൽ കഴിഞ്ഞിരുന്ന കുട്ടികളെ വീടുകളിൽ തന്നെ കഴിയുവാൻ ജില്ലാതലങ്ങളിലുള്ള ശിശുസംരക്ഷണ സമിതികളുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് കത്തീഡ്രൽ പള്ളിയിൽ കൂടിയ കത്തോലിക്ക കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. കുട്ടികളെ തിരികെ ഓർഫനേജുകളിൽ സുരക്ഷിതമായി പ്രവേശിപ്പിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.കത്തീഡ്രൽ വികാരി റവ.ഡോ.ജോസ് കൊച്ചുപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടോമിച്ചൻ അയ്യരുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. അതിരൂപത വൈസ് പ്രസിഡന്റ് സൈബി അക്കര, ജിജി പേരകശേരി,ജോസി കല്ലുകളം,കുഞ്ഞുമോൻ തൂമ്പുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.