കുറവിലങ്ങാട് : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നാശം സംഭവിച്ചവർക്കും, മണ്ണൊലിപ്പ് മൂലം കൃഷി സ്ഥലം നഷ്ടപ്പെട്ടവർക്കും നഷ്ടപരിഹാരം നൽകുന്നതിന് പ്രത്യേക ധനകാര്യ പാക്കേജ് അനുവദിക്കണമെന്ന് നാഷണലിസ്റ്റ് കിസാൻ സഭ എൻ.സി.പി കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിള ഇൻഷ്വറൻസ് പദ്ധതിൽ ഉൾപ്പെട്ടിട്ടില്ലാത്ത കർഷകരെയും പാക്കേജിൽ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി എം.സി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജോയി ഉപ്പാണി അദ്ധ്യക്ഷത വഹിച്ചു. യു.ഡി മത്തായി, ബാബു കാലാ, മാഞ്ഞൂർ തങ്കപ്പൻനായർ എന്നിവർ പ്രസംഗിച്ചു.