എലിക്കുളം: കൊവിഡും, പ്രകൃതി ദുരന്തവുമെല്ലാം പിന്നോട്ടടിച്ച കാർഷികമേഖലയെ പുനർസൃഷ്ടിക്കാനായി എലിക്കുളം ഗ്രാമപഞ്ചായത്ത് പുതിയ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള, കേരള ഇനിഷ്യേഷിറ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.തരിശുനിലകൃഷി, ഫലവൃക്ഷ വിളകളുടെ കൃഷി, പച്ചക്കറി കൃഷി, നാടൻ ഭക്ഷ്യ വിളകളുടെ പ്രോത്സാഹനവും എല്ലാം പദ്ധതിയിൽ ഉൾപ്പെടും. പദ്ധതിയുടെ ഉദ്ഘാടനം ഒന്നാം മൈലിൽ നടന്നു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലദേവി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ജോസ് മൂക്കിലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് കൃഷി അസി. ഡയറക്ടർ
ലെൻസി തോമസ് പദ്ധതി വിശദീകരണം നടത്തി. എലിക്കുളം കൃഷി ഓഫീസർ നിസ ലത്തീഫ്, അസി.കൃഷി ഓഫീസർ എ.ജെ.അലക്‌സ് റോയ്, ആത്മ ബി.ടി.എം ഡയാന
സ്‌കറിയാ,എലിക്കുളം നാട്ടുചന്ത ഭാരവാഹികളായ ജിബിൻ ജോസ് വെട്ടം,വിൽസൺ പാമ്പൂരിയ്ക്കൽ,അനിൽകുമാർ മഞ്ചക്കുഴിയിൽ,ശശിധരൻ പാമ്പാടിയാത്ത്
എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.