cyber

പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പ്രതിരോധിക്കാൻ രണ്ടാം ക്ലാസുകാരിയ്‌ക്കും അമ്മയ്‌ക്കും എതിരെ സൈബർ ആക്രമണം

കോട്ടയം : മാദ്ധ്യമപ്രവർത്തകർക്കെതിരെയുള്ള സൈബർ ആക്രമണണങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാദ്ധ്യമങ്ങളിലെ ചർച്ച. എന്നാൽ ഒരു മാസം മുൻപ് ഒരു രണ്ടാം ക്ലാസുകാരി സൈബർ ആക്രമണത്തിനെതിരെ ജില്ലാ പൊലീസിന് നൽകിയ പരാതിയിൽ ഇതുവരെയും നടപടിയൊന്നുമില്ല. കിടങ്ങൂർ സ്വദേശിയും ആസ്ട്രേലിയയിൽ താമസിക്കുന്ന ആളുമായ ഡോ.പി.എസ് ജിനേഷിന്റെ ഭാര്യയും മകളുമാണ് ഇദ്ദേഹം എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയായത്. ആദ്യം പോസ്റ്റിനു താഴെ വ്യക്തിപരമായ അധിക്ഷേപവും അസഭ്യവുമായിരുന്നു. ഇതിന് കൃത്യമായ മറുപടി നൽകിയെങ്കിലും ആക്രമണം തുടർന്നു. പിന്നീടാണ് ഇദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ നിന്ന് മകളുടെയും ഭാര്യയുടെയും ചിത്രം അടർത്തിയെടുത്ത് അശ്ലീലം കലർത്തിയുള്ള ആക്രമണം ആരംഭിച്ചത്. ഇത് രൂക്ഷമായതോടെയാണ് ജില്ലാ പൊലീസ് മേധാവിയ്‌ക്ക് ഇ-മെയിലിൽ പരാതി നൽകിയത്.

ആശയപരമായ സംവാദം നടക്കേണ്ട സോഷ്യൽ മീഡിയയിലാണ് ഇത്തരത്തിലുള്ള സൈബർ ആക്രമണം ഉണ്ടാകുന്നത്. ഇത് ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. ശക്തമായ നടപടികൾ ഉണ്ടാകണം.

ഡോ.പി.എസ് ജിനേഷ്