കോട്ടയം : മലയോരമേഖലകളിലെ ജനങ്ങളുടെ ജീവൻ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന പാരിസ്ഥിതിക ആഘാത നിയമം കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. 5 ഏക്കർ ഖനനത്തിന് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന നിയമം കേരളത്തിന്റെ പശ്ചിമഘട്ടത്തെ ഇല്ലാതാക്കും. കർഷകരുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തും. കരടിനെതിരെ അഭിപ്രായമറിയിക്കാനുള്ള സമയം നീട്ടി നൽകാത്തതും, കരട് പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കാത്തതും ഫെഡറൽ തത്വങ്ങളുടെ ലംഘനവും, ജനാധിപത്യധ്വംസനവുമായതിനാൽ അടിയന്തിരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.