തലയോലപ്പറമ്പ്: മൂവാറ്റുപുഴയാർ കരകവിഞ്ഞ് മറവൻതുരുത്ത് അങ്കണവാടിയിലും ഹെൽത്ത് സെന്ററിലും വെള്ളം കയറി. പഞ്ചായത്തിലെ ആറാം വാർഡിൽ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ വെള്ളം കയറിയതോടെ ഇരു സ്ഥാപനങ്ങളുടെയും പ്രവർത്തനം നിലച്ചു.അങ്കണവാടിയിലെ ഫർണ്ണീച്ചർ, ഭക്ഷ്യധാന്യങ്ങൾ, വിതരണത്തിനായുള്ള പോഷകാഹാരങ്ങൾ എന്നിവ അധികൃതർ മറ്റൊരിടത്തേക്ക് സുരക്ഷിതമായി മാറ്റി.