കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രാമപഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള ഇടക്കുന്നം മേഖലയിലെ വീടുകളിലേക്ക് കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് പച്ചക്കറി കിറ്റുകൾ സൗജന്യമായി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവിന് കിറ്റു കൈമാറി ബാങ്ക് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ മാർട്ടിൻ തോമസ്, പാറത്തോട് സഹകരണ ബാങ്ക് ഭരണസമിതിയംഗം ജലാൽ പൂതക്കുഴി, കൂവപ്പള്ളി സഹകരണബാങ്ക് ഭരണസമിതി അംഗങ്ങളായ ടോമി ജോസഫ് പന്തലാനി, സിജോ സഖറിയ മൊളേപ്പറമ്പിൽ, ബാങ്ക് സെക്രട്ടറി ജോസ് മനോജ്, സ്റ്റാഫ് അംഗങ്ങളായ ജോർജ് ജോസഫ്, സജികുമാർ പി.കെ., മുരുകദാസ് തുടങ്ങിയവർ പങ്കെടുത്തു.