ഈരാറ്റുപേട്ട: കനത്തമഴയിൽ പൂഞ്ഞാർ,​തലനാട്, കോളേജ് പടി എന്നിവിടങ്ങളിലെ 5 കിണറുകൾ ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് ജില്ലാ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. ജില്ലാ ജിയോളജിസ്റ്റ് ഡോ: അജിത് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 2018ന് ശേഷം ടണലിംഗ് പ്രതിഭാസം വർദ്ധിച്ചു വരുന്നതും ഭൂമിക്കടിയിൽ ഉണ്ടാകുന്ന സമ്മർദ്ദവും ശക്തമായ മഴയെ തുടർന്ന് മണ്ണിന് ഉണ്ടായ ബലക്കുറവുമാവാം കിണറുകൾ തുടരെ തുടരെ ഇടിഞ്ഞുതാഴാൻ കാരണമെന്നും ഡോ: അജിത്കുമാർ പറഞ്ഞു.