ngo

കോട്ടയം : തൃശൂരിലെ പുത്തൂർ വില്ലേജ് ഓഫീസറും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ സി.എൻ.സിമി കൈഞരമ്പ് മുറിച്ച് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു ആവശ്യപ്പെട്ടു. പാമ്പാടി വില്ലേജ് ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് ബിനോജ് എസ് മുഖ്യപ്രഭാഷണം നടത്തി. റജികുമാർ , അഷ്‌റഫ് , കുഞ്ഞ് ഫാത്തിമ , ലെജു , ജഗദീഷ് എന്നിവർ പ്രസംഗിച്ചു.