കോട്ടയം : കാണാതായ വീട്ടമ്മയുടെ മൃതദേഹം വീടിനു സമീപത്തെ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ കണ്ടെത്തി. അയ്മനം ചീട്ടുങ്കൽ വലിയ ചിറയിൽ വിട്ടിൽ ദേവസ്യയുടെ ഭാര്യ മാർഗരറ്റി (63 )ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് ഇവരെ വീട്ടിൽ നിന്ന് കാണാതായത്. അയ്മനം അറുനൂറ്റിൽ പാടശേഖരത്തിൽ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസ് സഹായത്തോടെ മൃതദേഹം കരയ്ക്ക് എത്തിച്ചു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്കു മാറ്റി. സംസ്‌കാരം പിന്നീട്. മകൻ :ജസ്റ്റിൻ ദേവസ്യ.