പാലാ: കേരള സാഹിത്യ സാംസ്‌ക്കാരിക രംഗത്തെ ഓൾ റൗണ്ടറായിരുന്നു വെട്ടൂർ രാമൻ നായരെന്ന് സാഹിത്യകാരൻ ഡോ. ചേരാവള്ളി ശശി പറഞ്ഞു. എന്നാൽ സാഹിത്യ മേഖലയിൽ വെട്ടൂരിന് വേണ്ടത്ര അംഗീകാരം കിട്ടിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാ സഹൃദയ സമിതി വെട്ടൂർ രാമൻ നായരുടെ 17ാം ചരമ വാർഷിക നാളിൽ സംഘടിപ്പിച്ച അനുസ്മണാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നൂ അദ്ദേഹം. സഹൃദയം സുവർണ്ണം വാട്‌സപ്പ് ഗ്രൂപ്പിൽ ഓൺലൈനായി നടത്തിയ സമ്മേളനത്തിൽ സഹൃദയ സമിതി പ്രസിഡന്റ് രവി പാലാ അദ്ധ്യക്ഷത വഹിച്ചു.വെട്ടൂർ രാമൻനായരുടെ വസതിയിൽ അദ്ദേഹത്തിന്റെ ഛായാ ചിത്രത്തിനു മുമ്പിൽ കൊച്ചുമകൾ റോഷ്ണി വിളക്കു തെളിച്ചു.എ.എസ് കുഴികുളം,പി.ജി സോമനാഥൻ നായർ,ഗോപകുമാർ ഇടനാട്,ഡോ. ജയകൃഷ്ണൻ വെട്ടൂർ,ചാക്കോ.സി പൊരിയത്ത്,ജോസ് മംഗലശേരി, ഡി.ശ്രീദേവി,ശ്രീകല വെട്ടൂർ, രവി പുലിയന്നൂർ,പി.എസ്. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ ആർ.കെ. വള്ളിച്ചിറ, വേണു കെഴുവംകുളം, സീനു പൊൻകുന്നം എന്നിവർ പങ്കെടുത്തു.