കോട്ടയം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരത്തിന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയും അർഹനായി. എല്ലാ പ്രതികളും ശിക്ഷിക്കപ്പെട്ട കെവിൻ വധ കേസിന്റെ അന്വേഷണ മികവിനാണ് പുരസ്‌കാരം . രാജ്യത്തെ 126 ഉദ്യോഗസ്ഥർ ഇക്കുറി പുരസ്‌കാരത്തിന് അർഹരായി.
കോട്ടയം വെസ്റ്റ്, ഈസ്റ്റ് അടക്കം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇൻസ്‌പെക്‌ടറായി ഗിരീഷ് പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം, ചങ്ങനാശേരി സബ് ഡിവിഷനുകളിലും, കോട്ടയം വിജിലൻസിലും ഡിവൈ.എസ്.പിയായിരുന്നു. വെണ്ണിക്കുളത്തെ കരിപ്പൂർ വീട്ടിൽ കുടുംബത്തോടൊപ്പമാണ് താമസം. ഭാര്യ : ശ്രീലക്ഷ്‌മി. മക്കൾ: ഗൗരീനാഥ് (ഏഴാം ക്ലാസ് വിദ്യാർത്ഥി), ശ്രേയ ലക്ഷ്‌മി (രണ്ടാം ക്ലാസ് വിദ്യാർത്ഥി).