വൈക്കം : വെസ്റ്റ് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഈ വർഷം മുതൽ 'ഡയറി ഫാർമർ എന്റർപ്രണർ ' ', ഫിഷ് ആൻഡ് സീ ഫുഡ് പ്രോസസിംഗ് ടെക്‌നീനീഷ്യൻ' എന്നീ രണ്ടു പുതിയ കോഴ്‌സുകൾ ആരംഭിക്കും .പഠനം പൂർത്തീകരിക്കുന്നവർക്ക് ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിനോടൊപ്പം ദേശീയ അംഗീകാരമുള്ള സ്‌കിൽ സർട്ടിഫിക്കറ്റുകളും ലഭിക്കും. വിദ്യാർത്ഥികൾ പഠനത്തോടൊപ്പം തൊഴിൽ വൈദഗ്ദ്ധ്യം കൂടി സ്വായത്തമാക്കുക എന്നതാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യം. സർക്കാർ ,അർധസർക്കാർ , സ്വകാര്യ മേഖലകളിൽ തൊഴിൽ ലഭിക്കുന്നതിനും അതോടൊപ്പം സ്വയം സംരഭകരാകുന്നതിനും സഹായിക്കുന്ന തരത്തിലാണ് പാഠ്യപദ്ധതിയിൽ മാറ്റം വരുത്തിയിട്ടുള്ളത്.ഡയറി ഫാർമർ കോഴ്‌സ് പഠിച്ചിറങ്ങുന്നവർക്ക് എൻട്രൻസ് പരീക്ഷയിൽ വെറ്റിനറി ബിരുദത്തിനുള്ള സീറ്റ് സംവരണവും ,മൃഗസംരക്ഷണവകുപ്പിലെ ജോലി സാദ്ധ്യതയും ഈ കോഴ്‌സിനെ കൂടുതൽ ആകർഷകമാക്കുന്നു. ഫിഷറീസ് കോഴ്‌സ് പഠിച്ചിറങ്ങുന്നവർക്കും ഉപരി പഠനത്തോടൊപ്പം മത്സ്യ സംസ്‌കരണ കയറ്റുമതി സ്ഥാപനങ്ങളിൽ ജോലി സാദ്ധ്യതയും നിലനിൽക്കുന്നു. പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ : 9446562974 ,9446274025.