കോട്ടയം : ജില്ലയിൽ കൂടുതൽ ഡയാലിസിസ് യൂണിറ്റുകൾ അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറുത്തത്തിയാടൻ, വിജി എം.തോമസ്, രാജു ആലപ്പാട്ട്, ശ്രീകാന്ത് എസ് ബാബു, അനുഷ കൃഷ്ണ, മീരാ ബാലു, ജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.